Articles by ജെയിംസ് ബ്രൈറ്റ്
ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാനയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാന്‍ മൂന്നു …
ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …
ഇതൊരു കൊലപാതകത്തിന്റെ കഥയല്ല. ഏതാണ്ട് ഇരുപതു വര്‍ഷത്തിനു മുമ്പ് ഓണക്കാലത്തു നടന്ന ഒരു സംഭവം ഈ അവസരത്തില്‍ എഴുതുന്നു എന്നു മാത്രം. ഞങ്ങളുടെ നാടായ പൂയപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലാണ് ഇതു നടന്നത്. ഹോസ്റ്റലില്‍ നിന്നും ഞാന്‍ പതിവുപോലെ ഓണത്തിനു വീട്ടിലെത്തി. എല്ലാ വര്‍ഷവും എന്തെങ്കിലും ഓണപ്പരിപാടി ആരെങ്കിലും നടത്തും. ഓണസദ്യയുണ്ടു കഴിഞ്ഞ …
ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!
വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും …
റോബര്‍ട്ടും സ്മിത്തും ചെറുപ്പകാലം മുതലേ ചെങ്ങാതികളാണ്. ഇപ്പോഴവര്‍ക്ക് പ്രായമായി. എന്നു പറഞ്ഞാല്‍ അത്ര വലിയ പ്രായമൊന്നും ആയില്ല കേട്ടോ. ഒരെഴുപത്തഞ്ച് എണ്‍പതു വയസ്സ്, അത്രയൊക്കെയേ കാണൂ. റോബര്‍ട്ടിന്റെ ഭാര്യ അടുത്തിടെ മരിച്ചു. അയാള്‍ ആകെ വിഷമത്തിലായി. വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പതു വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കണം. റോബര്‍ട്ടിന്റെ വിഷമം …
ബ്ലോഗുകള്‍ വളരെ മാറിയിരിക്കുന്നു. ഇന്ന് ഒരുപാട് ആളുകള്‍ ബ്ലോഗുകള്‍ വായിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം കേരളത്തിലും വര്‍ദ്ധിച്ചു വരുകയാണല്ലൊ. ആദ്യകാലങ്ങളില്‍ പ്രവാസികളായിരുന്നു പ്രധാന ബ്ലോഗെഴുത്തുകാര്‍. എന്നാല്‍ ഇക്കാലത്ത് കേരളത്തില്‍ താമസിക്കുന്നവരും ബ്ലോഗില്‍ അധികമായി എഴുതുവാന്‍ തുടങ്ങിയിരിക്കുന്നു. വളരെ നല്ല കാര്യം. പുതിയതായി വരുന്ന ബ്ലോഗെഴുത്തുകാരെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും.
ആദ്യകാലങ്ങളില്‍ …
സാന്ദാ സര്‍ദാര്‍ എന്ന സര്‍ദാര്‍ജി എല്ലാ വെള്ളിയാഴ്ചയും ജോലികഴിഞ്ഞ് തന്റെ വീട്ടില്‍ വരും. രണ്ടു മൂന്നു സ്മാളു വിടും..പിന്നെ വീടിനു പിറകിലുള്ള ഗാര്‍ഡനിലേക്ക് നേരെ ചെല്ലും. അവിടെയുള്ള ഔട്ട് ഡോര്‍ ഗ്രില്ലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട തന്തൂരി ചിക്കനും പിന്നെ കുറെ മീറ്റ് കിബാബുകളും ഉണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ …
അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …

