പിശാചിന്റെ നമ്പര്‍
Wed, 25/08/10 – 5:20 | No Comment

ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു …

Read the full story »
അനുഭവം

ദൈനംദിന ജീവിത സംഭവങ്ങള്‍. പലപ്പോഴും നമ്മുടെ അനുഭവങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ നമുക്കെഴുതാന്‍ തോന്നിയേക്കാം!

കഥ

എല്ലാവരുടെയും മനസ്സില്‍ ഒരു കവിതയും കഥയുമൊക്കെ ചിലപ്പോള്‍ തോന്നിയെന്നു വരാം! അങ്ങിനെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍!

കവിത

കവിത എന്നും ഒരു പ്രചോദനമാണ്. കവിതയെഴുതുവാനുള്ള എന്റെ ചില ശ്രമങ്ങള്‍ ഇവിടെ.

പലവക

സംഗീതം,സിനിമ,കായികം, ചിത്രങ്ങള്‍, വീഡിയോ, നര്‍മ്മം തുടങ്ങിയ ഇനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാര്‍ത്ത

നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടിലൂടെ കാണാനുള്ള ഒരെളിയ ശ്രമം ഈ വിഭാഗത്തില്‍.

കഥ »

പിശാചിന്റെ നമ്പര്‍
Wed, 25/08/10 – 5:20 | No Comment

ന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു മണിക്കൂറുകള്‍ കൂടി കാത്തിരിക്കണമായിരുന്നു. സ്റ്റേഷനില്‍ ആരെയും കാ‍ണാനില്ല. ആരും അന്ന് യാത്രചെയ്യുന്നില്ല എന്നു തോന്നി. കൊടും തണുപ്പു കാരണം അവിടെയുള്ള വെയിറ്റിംഗ് റൂമില്‍ ഞാനഭയം പ്രാപിച്ചു. അവിടെ അയാളിരിക്കുന്നു. തണുപ്പകറ്റാന്‍ വേണ്ടുന്ന വേഷവിധാനങ്ങള്‍ വേണ്ടുവോളം അയാള്‍ ധരിച്ചിരുന്നില്ല. ഗോള്‍ഡന്‍ വെര്‍ജീനിയ എന്ന പുകയിലയെടുത്ത് സിഗരറ്റ് തെറുത്തുകൊണ്ടിരിക്കുകയായിരുന്നു അയാള്‍. ഞാന്‍ അവിടെക്കണ്ട ഒരൊഴിഞ്ഞ ബഞ്ചില്‍ ഇരുന്നു. സിഗരറ്റ് ഉണ്ടാക്കുന്നതിനിടെ അയാളെന്നെ അടിമുടി നോക്കി. കണ്ടഭാവം നടിക്കാതെയാണെങ്കിലും ഞാനും അയാളെയൊന്നു നോക്കി. അമ്പതിനോടടുത്ത പ്രായം. ഒരു ടീ ഷര്‍ട്ടിനുമുകളില്‍ ഒരു മുഷിഞ്ഞ ലതര്‍ ജാക്കറ്റ് ധരിച്ചിരിക്കുന്നു. തീഷ്ണമായ കണ്ണുകള്‍.ഇടക്കിടെ നരച്ച താടി അല്പം അധികമായി വളര്‍ന്നിരുന്നു. അയാളുടെ നോട്ടം ഒരുതരം അസഹനീയത ആരിലും ഉണ്ടാക്കാമെന്നു തോന്നി. ഞാനെന്റെ മൊബൈല്‍ പുറത്തെടുത്ത് ആരെയോ വിളിക്കുവാനായി നമ്പര്‍ പരതുന്ന മട്ടില്‍ അഭിനയിച്ചു. ഉണ്ടാക്കിയ സിഗരറ്റു വലിക്കുവാ‍നാകണം അല്പനേരത്തേക്ക് അയാള്‍ പുറത്തേക്കു പോയി.കുറെക്കഴിഞ്ഞ് തിരിച്ചു വന്നു പഴയ സ്ഥാനത്തു തന്നെ ഇരുപ്പുറപ്പിച്ചു. പുറത്ത് മഞ്ഞു പെയ്യുന്നതിന്റെ നേരിയ  ഇരമ്പല്‍ ഞങ്ങളുടെ ഇടയിലെ നിശ്ശബ്ദതയുടെ ആക്കം വര്‍ദ്ധിപ്പിച്ചു. പഴകിയ ശബ്ദത്തില്‍ ട്രെയിനുകള്‍ വരുവാന്‍ താമസിക്കുമെന്നും അതില്‍ ക്ഷമിക്കണമെന്നും പറഞ്ഞ് എവിടെയോ നിന്നും വന്ന സ്ത്രീയുടേതെന്നു തോന്നിപ്പിച്ച അനൌണ്‍സ്മെന്റ് ശബ്ദം അമ്പതു വര്‍ഷം പഴക്കമുള്ള ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു.
“താങ്കള്‍ എവിടേക്കാ..?” ഒരുതരം ഐറിഷ് ചുവയുള്ള ശബ്ദത്തില്‍ അപ്രതീക്ഷിതമായി അയാള്‍ മൌനത്തിന് വിരാമമിട്ടു.
“ലണ്ടനിലേക്ക്..താങ്കളോ?”
“മാഞ്ചസ്റ്ററിലേക്ക്..“
വീണ്ടും കുറെ നേരത്തേക്ക് ഞങ്ങള്‍ നിശ്ശബ്ദരായിരുന്നു.
“എനിക്ക് മഞ്ഞിഷ്ടമല്ല..“ അയാള്‍ നിശബ്ദത ലംഘിച്ചു.
“അതെന്താ..?“
“ഇതുപോലെ ഒരു മഞ്ഞുകാലത്താ‍ണ് എനിക്കെന്റെ മനസ്സു നഷ്ടമായത്…”
“മനസ്സു നഷ്ടമായതോ?“
“അതെ..പിശാചുമായി ഞാനന്നൊരു പോക്കര്‍ ഗെയിം കളിച്ചു…”
“പിശാചുമായോ..?“ എനിക്കു വിശ്വസിക്കാനായില്ല..ഞാനയാളുടെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. അയാള്‍ തുടര്‍ന്നു. “അന്നെനിക്ക് പതിമൂന്നു വയസ്സ് പ്രായം വരും. ഇതുപോലെ മഞ്ഞുപെയ്യുന്ന ഒരു സന്ധ്യയില്‍ അയാള്‍ എന്റെയടുത്ത് വന്നു. ആറടിയിലധികം വരും ഉയരം. കറുത്ത കോട്ടും ടൈയും ധരിച്ചായിരുന്നു അയാള്‍ വന്നത്. എന്നെ ഒരു പോക്കര്‍ ഗയിം കളിക്കുവാനായി ക്ഷണിക്കുകയായിരുന്നു. കുറെ നേരം ഞങ്ങള്‍ കളിച്ചു. അവസാനം ഞാന്‍ തോറ്റു. സമ്മാനമായി എന്റെ ആത്മാവ് അയാളെടുക്കുകയാണെന്ന് എന്നോട് പറഞ്ഞു…”
എനിക്ക് അയാളോട് എന്തു പറയണമെന്ന് അറിയില്ലായിരുന്നു. ഈ കഥ ഞാനെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എത്ര ആലോചിച്ചിട്ടും എനിക്കൊന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല.

തുടരും….

“ബൂലോക ഉല്‍പ്പത്തി”
Mon, 23/08/10 – 13:08 | 4 Comments
“ബൂലോക ഉല്‍പ്പത്തി”

ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …

സത്യപാലന്‍ കൊല്ലപ്പെട്ടു!
Sun, 22/08/10 – 10:03 | One Comment
സത്യപാലന്‍ കൊല്ലപ്പെട്ടു!

ഇതൊരു കൊലപാതകത്തിന്റെ കഥയല്ല. ഏതാണ്ട് ഇരുപതു വര്‍ഷത്തിനു മുമ്പ് ഓണക്കാലത്തു നടന്ന ഒരു സംഭവം ഈ അവസരത്തില്‍ എഴുതുന്നു എന്നു മാത്രം. ഞങ്ങളുടെ നാടായ പൂയപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലാണ് ഇതു നടന്നത്. ഹോസ്റ്റലില്‍ നിന്നും ഞാന്‍ പതിവുപോലെ ഓണത്തിനു വീട്ടിലെത്തി. എല്ലാ വര്‍ഷവും എന്തെങ്കിലും ഓണപ്പരിപാടി ആരെങ്കിലും നടത്തും. ഓണസദ്യയുണ്ടു കഴിഞ്ഞ …

ചൂണ്ട
Sat, 21/08/10 – 15:35 | No Comment
ചൂണ്ട

ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!
വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!

സ്റ്റിഗ്മ/Stigma
Wed, 25/11/09 – 9:59 | No Comment
സ്റ്റിഗ്മ/Stigma

സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്‍പ്പിക്കുന്നതായും …

യൂ മൈ ലൌവ്..ഹണീ..സ്വീറ്റ് ഹാര്‍ട്ട്..
Fri, 14/08/09 – 11:37 | 4 Comments
യൂ മൈ ലൌവ്..ഹണീ..സ്വീറ്റ് ഹാര്‍ട്ട്..

റോബര്‍ട്ടും സ്മിത്തും ചെറുപ്പകാലം മുതലേ ചെങ്ങാ‍തികളാണ്. ഇപ്പോഴവര്‍ക്ക് പ്രായമായി. എന്നു പറഞ്ഞാല്‍ അത്ര വലിയ പ്രായമൊന്നും ആയില്ല കേട്ടോ. ഒരെഴുപത്തഞ്ച് എണ്‍പതു വയസ്സ്, അത്രയൊക്കെയേ കാണൂ. റോബര്‍ട്ടിന്റെ ഭാര്യ അടുത്തിടെ മരിച്ചു. അയാള്‍ ആകെ വിഷമത്തിലായി. വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പതു വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കണം. റോബര്‍ട്ടിന്റെ വിഷമം …

സ്വൈന്‍ ഫ്ലൂ മാസ്ക്കുകള്‍
Fri, 14/08/09 – 10:28 | 2 Comments
സ്വൈന്‍ ഫ്ലൂ മാസ്ക്കുകള്‍

രസകരങ്ങളായ ചില സ്വൈന്‍ ഫ്ലൂ മാസ്കുകള്‍.

മാറുന്ന ബ്ലോഗുകള്‍
Tue, 21/07/09 – 15:44 | One Comment
മാറുന്ന ബ്ലോഗുകള്‍

ബ്ലോഗുകള്‍ വളരെ മാറിയിരിക്കുന്നു. ഇന്ന് ഒരുപാട് ആളുകള്‍ ബ്ലോഗുകള്‍ വായിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം കേരളത്തിലും വര്‍ദ്ധിച്ചു വരുകയാണല്ലൊ. ആദ്യകാലങ്ങളില്‍ പ്രവാസികളായിരുന്നു പ്രധാന ബ്ലോഗെഴുത്തുകാര്‍. എന്നാ‍ല്‍ ഇക്കാ‍ലത്ത് കേരളത്തില്‍ താമസിക്കുന്നവരും ബ്ലോഗില്‍ അധികമായി എഴുതുവാന്‍ തുടങ്ങിയിരിക്കുന്നു. വളരെ നല്ല കാര്യം. പുതിയതായി വരുന്ന ബ്ലോഗെഴുത്തുകാരെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും.
ആദ്യകാലങ്ങളില്‍ …

സാന്ദാ സര്‍ദാര്‍ കത്തോലിക്കന്‍.
Sun, 12/07/09 – 13:47 | 3 Comments
സാന്ദാ സര്‍ദാര്‍ കത്തോലിക്കന്‍.

സാന്ദാ സര്‍ദാര്‍ എന്ന സര്‍ദാര്‍ജി എല്ലാ‍ വെള്ളിയാഴ്ചയും ജോലികഴിഞ്ഞ് തന്റെ വീട്ടില്‍ വരും. രണ്ടു മൂന്നു സ്മാളു വിടും..പിന്നെ വീടിനു പിറകിലുള്ള ഗാര്‍ഡനിലേക്ക് നേരെ ചെല്ലും. അവിടെയുള്ള ഔട്ട് ഡോര്‍ ഗ്രില്ലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട തന്തൂരി ചിക്കനും പിന്നെ കുറെ മീറ്റ് കിബാബുകളും ഉണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ …

മഞ്ഞുപോലെ ഒരു സ്വപ്നം 4
Thu, 2/07/09 – 21:03 | No Comment
മഞ്ഞുപോലെ ഒരു സ്വപ്നം 4

അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ …

ഒമ്പതു മാസങ്ങള്‍ക്കു ശേഷം….
Tue, 30/06/09 – 14:54 | 4 Comments
ഒമ്പതു മാസങ്ങള്‍ക്കു ശേഷം….

 

തോമസ്സും ഫ്രെഡിയും നല്ല കൂട്ടുകാരാണ്. ഒരിക്കല്‍ രണ്ടു പേരും ചേര്‍ന്ന് ഒരു സ്കീയിംഗ് ഹോളീഡേ പ്ലാന്‍ ചെയ്തു. കാറില്‍ ആവശ്യത്തിനു വേണ്ട സാധനങ്ങളും ലോഡു ചെയ്ത് അവര്‍ യാത്രയായി. മഞ്ഞു മൂടിക്കിടന്ന മലനിരകളിലൂടെ കാര്‍ പൊയ്ക്കൊണ്ടിരുന്നു.രാത്രിയാവാന്‍ തുടങ്ങി. പെട്ടെന്ന് ഒരു മഞ്ഞുമഴ ആരംഭിച്ചു. കുറെക്കഴിഞ്ഞപ്പോള്‍ മഴ ശക്തമായി. റോഡു വേര്‍തിരിച്ചറിയാന്‍ കഴിയാത്ത …