
'ആദ്യാക്ഷരി' അപ്പു തുടക്കമിട്ട ജൂലൈ ആഗസ്റ്റ് മാസങ്ങളിലെ ബ്ലോഗ് മീറ്റ് ഒടുവില്‍ വേദി തീരുമാനിച്ചു. ചെറായി ബീച്ചില്‍ ജൂലൈ 26-നാണ് സമ്മേളനം. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യാത്രാ സൗകര്യമാണ് ചെറായിയെ പ്രിയമാക്കിയത്. ഗള്‍ഫില്‍ നിന്ന് അവധിക്കു വരുന്ന ബ്ലോഗര്‍മാരും നാട്ടിലുള്ള ബ്ലോഗര്‍മാരും ഒന്നിക്കുന്ന സമ്മേളനത്തിനു ഹരീഷ് തൊടുപുഴ, ഇക്കാസ്, നിരക്ഷരന്‍, ലതി, അനില്‍@ബ്ലോഗ് തുടങ്ങി അനേക ബ്ലോഗര്‍മാര്‍ ഒത്തു ചേര്‍ന്ന് സ്വാഗതമരുളും. ഇതു സംബന്ധിച്ച് ചര്‍ച്ച ഹരീഷ് തൊടുപുഴയുടെ 'കല്യാണ സൗഗന്ധികം' ബ്ലോഗില്‍
http://kalyanasaugandikam.blogspot.com/2009/06/blog-post.html