യൂ മൈ ലൌവ്..ഹണീ..സ്വീറ്റ് ഹാര്‍ട്ട്..
റോബര്‍ട്ടും സ്മിത്തും ചെറുപ്പകാലം മുതലേ ചെങ്ങാതികളാണ്. ഇപ്പോഴവര്‍ക്ക് പ്രായമായി. എന്നു പറഞ്ഞാല്‍ അത്ര വലിയ പ്രായമൊന്നും ആയില്ല കേട്ടോ. ഒരെഴുപത്തഞ്ച് എണ്‍പതു വയസ്സ്, അത്രയൊക്കെയേ കാണൂ. റോബര്‍ട്ടിന്റെ ഭാര്യ അടുത്തിടെ മരിച്ചു. അയാള്‍ ആകെ വിഷമത്തിലായി. വിവാഹം കഴിഞ്ഞിട്ട് ഏതാണ്ട് അമ്പതു വര്‍ഷങ്ങളില്‍ കൂടുതല്‍ ആയിരിക്കണം. റോബര്‍ട്ടിന്റെ വിഷമം സ്മിത്തിനും ഭാര്യയ്ക്കും മനസ്സിലാവുമായിരുന്നു. അവരും ഏതാണ്ട് അതേ കാലയളവിലാണ് വിവാഹം കഴിച്ചത്. അവര്‍ രണ്ടു പേരും ചേര്‍ന്ന് റോബര്‍ട്ടിനെ ഒരു ദിവസം തങ്ങളുടെ വീട്ടിലേക്കു ക്ഷണിച്ചു. അല്പം ഭക്ഷണമൊക്കെ കൊടുത്ത് ഒന്നു സമാധാനിപ്പിക്കാം. അതായിരുന്നു അവരുടെ ഉദ്ദേശം.
“സ്വീറ്റീ..ചായ കൊണ്ടു വരാമോ?” സ്മിത്ത് ഭാര്യയോടു ചോദിച്ചു. അവര്‍ ചായ കൊണ്ടു വന്നു. “മൈ ലൌവ്..ആ ബിസ്കറ്റെടുക്കാമോ?” അവര്‍ ബിസ്കറ്റു കൊണ്ടു വന്നു. “മൈ ഏയ്ഞ്ചല്‍..ആ ടി.വി ഓണാക്കാമോ?” അവര്‍ ടി.വി ഓണാക്കി. പീന്നെയും ഓരോ കാര്യങ്ങള്‍ ഭാര്യയോടു പറയുമ്പോള്‍ “ആപ്പിള്‍ പൈ, ഹണീ, സ്വീറ്റ് ഹാര്‍ട്ട് തുടങ്ങിയ മധുരമൂറുന്ന പദങ്ങളായിരുന്നു സ്മിത്ത് തന്റെ ഭാര്യയെ വിളിക്കുവാന്‍ ഉപയോഗിച്ചുകൊണ്ടിരുന്നത്. ഇതെല്ലാം കേട്ട് റോബര്‍ട്ടിന്റെ വിഷമം ഇരട്ടിച്ചു. അയാള്‍ക്ക് തന്റെ ഭാര്യയോട് അതിയായ സ്നേഹമുണ്ടായിരുന്നെങ്കിലും ഒരിക്കലും അയാളത് പുറത്തു കാണിച്ചിരുന്നില്ല. ഇന്ന് തന്റെ ഭാര്യ മരിച്ചു. അവളോടുള്ള സ്നേഹം ഒരിക്കലും അവളോട് പ്രകടിപ്പിക്കാതിരുന്ന താന്‍ ഒരു ക്രൂരനായ മനുഷ്യനായിരുന്നെന്ന കാര്യം അയാള്‍ ഓര്‍ത്തു.
“ഇത്രയും നാളായിട്ടും നിനക്ക് നിന്റെ ഭാര്യയോട് എന്ന്തു സ്നേഹമാ സ്മിത്തേ..ഞാന്‍ നിങ്ങളെ സമ്മതിച്ചിരിക്കുന്നു.” സ്മിത്തിന്റെ ഭാര്യ അടുക്കളയില്‍ പോയ തക്കം നോക്കി റോബര്‍ട്ട് സ്മിത്തിനോട് പറഞ്ഞു.
സ്മിത്ത് അടുക്കളയുടെ ഭാഗത്തേക്കു നോക്കി ഭാര്യ വരുന്നില്ലെന്ന് ഉറപ്പാക്കി. എന്നിട്ട് പതിയെ ഇങ്ങിനെ പറഞ്ഞു, “ആ കെളവീടെ പേര് ഞാന്‍ പത്തു വര്‍ഷം മുമ്പേ മറന്നുപോയി..ഞാനവളോട് എങ്ങിനെ ഇനി പേരു ചോദിക്കും..? ചോദിച്ചാല്‍ അവളെന്നെ കൊല്ലില്ലേ..?”

:):):)
കൊള്ളാം ഡോക്ടര്‍ . നല്ല കഥ . ഇത് ജീവിതത്തില്‍ നിന്നും പകര്‍ത്തിയതാണോ
രസകരം:)
ദൈവമേ അപ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണല്ലേ.പാവം ഭാര്യമാര്‍…!!കഥ നന്നായ്.ആശംസകള്‍ .
Leave a comment!
അനുഭവം »
“ബൂലോക ഉല്‍പ്പത്തി”
ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …
കഥ »
പിശാചിന്റെ നമ്പര്‍
ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാനയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാന്‍ മൂന്നു …
കവിത »
ചൂണ്ട
ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!
വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!
പലവക »
സ്വൈന്‍ ഫ്ലൂ മാസ്ക്കുകള്‍
രസകരങ്ങളായ ചില സ്വൈന്‍ ഫ്ലൂ മാസ്കുകള്‍.
വാര്‍ത്ത »
ലോഹിതദാസിന് ആദരാജ്ഞലികള്‍
അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. …
വിജ്ഞാനം »
സ്റ്റിഗ്മ/Stigma
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്പ്പിക്കുന്നതായും …
Recent Posts
Tags
അക്ഷരങ്ങള്‍ അനുഭവം അപ്പൂപ്പന് അമ്മൂമ്മ ആരോഗ്യം ആലിപ്പഴം ഇന്‍ഡ്യ ഇലക്ഷന് ഉറക്കം ഐ.പി.എല്‍ ഓര്‍മ്മ കടല്‍ കഥ കവിത കുട്ടികള്‍ ക്രിക്കറ്റ് ചന്ദ്രന് ചിത്രം ജീവിതം ടെലി ഫിലിം ട്വിറ്റര്‍ തന്ത്രം തിരക്കഥ നഷ്ടം നാട് പഴയ നഗരം പ്രതീക്ഷ മനസ്സ് മന്ത്രി മരം മഴ മുണ്ടന്‍ മൌനം രാജകുമാരി രാത്രി വാര്‍ത്ത വിധി വിനോദം വിഷാദരോഗം വീട് ശോകം സി.ഐ.ഡി സ്നേഹം സ്മരണ സ്വപ്നംArchive
Blogroll
Random Posts
Latest Video Post
Recent Comments
Most Commented
Most Popular