പിശാചിന്റെ നമ്പര്‍
Wed, 25/08/10 – 5:20 | No Comment

ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാ‍നയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാ‍ന്‍  മൂന്നു …

Read the full story »
അനുഭവം

ദൈനംദിന ജീവിത സംഭവങ്ങള്‍. പലപ്പോഴും നമ്മുടെ അനുഭവങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുന്നു. ചില കാര്യങ്ങള്‍ നമുക്കെഴുതാന്‍ തോന്നിയേക്കാം!

കഥ

എല്ലാവരുടെയും മനസ്സില്‍ ഒരു കവിതയും കഥയുമൊക്കെ ചിലപ്പോള്‍ തോന്നിയെന്നു വരാം! അങ്ങിനെ എനിക്കു തോന്നിയ ചില കാര്യങ്ങള്‍!

കവിത

കവിത എന്നും ഒരു പ്രചോദനമാണ്. കവിതയെഴുതുവാനുള്ള എന്റെ ചില ശ്രമങ്ങള്‍ ഇവിടെ.

പലവക

സംഗീതം,സിനിമ,കായികം, ചിത്രങ്ങള്‍, വീഡിയോ, നര്‍മ്മം തുടങ്ങിയ ഇനങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വാര്‍ത്ത

നമുക്കു ചുറ്റും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഒരു നിഷ്പക്ഷമായ കാഴ്ച്ചപ്പാടിലൂടെ കാണാനുള്ള ഒരെളിയ ശ്രമം ഈ വിഭാഗത്തില്‍.

Home » പലവക

മാറുന്ന ബ്ലോഗുകള്‍

Submitted by ജെയിംസ് ബ്രൈറ്റ് on Tuesday, 21 July 2009One Comment

ബ്ലോഗുകള്‍ വളരെ മാറിയിരിക്കുന്നു. ഇന്ന് ഒരുപാട് ആളുകള്‍ ബ്ലോഗുകള്‍ വായിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം കേരളത്തിലും വര്‍ദ്ധിച്ചു വരുകയാണല്ലൊ. ആദ്യകാലങ്ങളില്‍ പ്രവാസികളായിരുന്നു പ്രധാന ബ്ലോഗെഴുത്തുകാര്‍. എന്നാ‍ല്‍ ഇക്കാ‍ലത്ത് കേരളത്തില്‍ താമസിക്കുന്നവരും ബ്ലോഗില്‍ അധികമായി എഴുതുവാന്‍ തുടങ്ങിയിരിക്കുന്നു. വളരെ നല്ല കാര്യം. പുതിയതായി വരുന്ന ബ്ലോഗെഴുത്തുകാരെ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാക്കാന്‍ കഴിയും.

ആദ്യകാലങ്ങളില്‍ മിക്കവരും ബ്ലോഗ്സ്പോട്ടില്‍ ആയിരുന്നു ബ്ലോഗുകള്‍ എഴുതിയിരുന്നത്. എന്നാലിന്ന് പലരും വേര്‍ഡ്പ്രസ്സും സ്വന്തം ഡോട്ട് കോം അഡ്രസ്സും ഉണ്ടാക്കുന്നതും നമുക്കു കാണുവാന്‍ കഴിയുന്നു. ഇതിനെ ബ്ലോഗിംഗിന്റെ അടുത്തപടി എന്നുവേണമെങ്കില്‍ വിശേഷിപ്പിക്കാം.

കഥക്കായുള്ള ബ്ലോഗ്, കവിതക്കായുള്ള ബ്ലോഗ് എന്നീ പ്രവണതകള്‍ മാറി, വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ബ്ലോഗുകളെ നമുക്കു കാണുവാന്‍ കഴിയും. വിഷയങ്ങളുടെ വൈവിധ്യങ്ങള്‍ എന്നും നല്ലതു തന്നെയാണ്. അതുപോലെ പോസ്റ്റുകളുടെ എണ്ണം വര്‍ധ്ദിപ്പിക്കുന്ന കാര്യത്തില്‍ ഇത് ഒരാശ്വാസമാണെന്നും ചിലര്‍ പറയുന്നു.

അതുപോലെ, ഒന്നിലധികം ആളുകള്‍ ചേര്‍ന്നെഴുതുന്ന ബ്ലോഗു കൂട്ടായ്മകളും വളരെ സാധാരണമാവുന്നു. ആശയപരമായും മാനസികപരവുമായ ഒത്തൊരുമ ഇവിടെ അനിവാര്യ്യമായി വരുന്നു. അങ്ങിനെയില്ലാതെ വന്നാല്‍ ഇത്തരം ബ്ലോഗുകള്‍ക്ക് ആയുസിന് ഭംഗവും വരുന്നു.

One Comment »

  • drkanam said:

    Good

Leave a comment!

Add your comment below, or trackback from your own site. You can also subscribe to these comments via RSS.

Be nice. Keep it clean. Stay on topic. No spam.

You can use these tags:
<a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

This is a Gravatar-enabled weblog. To get your own globally-recognized-avatar, please register at Gravatar.