സാന്ദാ സര്‍ദാര്‍ കത്തോലിക്കന്‍.
സാന്ദാ സര്‍ദാര്‍ എന്ന സര്‍ദാര്‍ജി എല്ലാ വെള്ളിയാഴ്ചയും ജോലികഴിഞ്ഞ് തന്റെ വീട്ടില്‍ വരും. രണ്ടു മൂന്നു സ്മാളു വിടും..പിന്നെ വീടിനു പിറകിലുള്ള ഗാര്‍ഡനിലേക്ക് നേരെ ചെല്ലും. അവിടെയുള്ള ഔട്ട് ഡോര്‍ ഗ്രില്ലില്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട തന്തൂരി ചിക്കനും പിന്നെ കുറെ മീറ്റ് കിബാബുകളും ഉണ്ടാക്കും. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ അയല്‍ക്കാര്‍ തികഞ്ഞ ദൈവ വിശ്വാസമുള്ള കത്തോലിക്കരായിരുന്നു. ഈസ്റ്ററിനുമുമ്പുള്ള നൊയമ്പുകാലമായിരുന്നതിനാല്‍ മാംസാഹാരം അക്കാലത്ത് അവര്‍ക്ക് നിഷിദ്ധമായിരുന്നു.
സാന്ദാ സിംഗന്റെ ഇറച്ചിവിഭവങ്ങളുടെ വായില്‍ കപ്പലോടിക്കുന്ന ഗന്ധം അയല്പക്കങ്ങളിലേക്ക് അരിച്ചരിച്ച് വ്യാപിക്കും. അതു താങ്ങുവാനുള്ള കെല്‍പ്പ് വിശ്വാസികള്‍ക്കുണ്ടാവില്ലല്ലോ! സഹികെട്ട് ഈ വിവരം അവര്‍ പള്ളീലച്ചനെ ഒരു ദിവസം ധരിപ്പിച്ചു. അച്ചന്‍ സാന്ദായെ കാണുവാന്‍ വീട്ടിലെത്തി. എങ്ങിനെയെങ്കിലും സാന്ദായെ ഒരു കത്തോലിക്കനാക്കി മാറ്റി ഈ പ്രശ്നത്തിന് എന്നെന്നേക്കുമായി ഒരു പരിഹാരം ഉണ്ടാക്കണമെന്നായിരുന്നു അയല്‍ക്കാരുടെ അച്ചനോടുള്ള അപേക്ഷ. അനേകം സ്റ്റഡി ക്ലാസ്സുകള്‍ക്കും കൂട്ടായ്മകള്‍ക്കും ശേഷം സാന്ദാ ഒടുവില്‍ പള്ളിയിലെത്തി. അച്ചന്‍ സാന്ദായുടെ തലയില്‍ വാഴ്ത്തപ്പെട്ട ജലം തളിച്ചു. “മകനേ..ഈ ഒരു സിംഗനായി ജനിച്ച്..സിംഗനായീ വളര്‍ന്നു..എന്നാല്‍ ഇന്നുമുതല്‍ നീയൊരു കത്തോലിക്കനായിരിക്കുന്നു..കര്‍ത്താവായ ദൈവം നിന്നെ അനുഗ്രഹിക്കട്ടേ..” അച്ചന്‍ സാന്ദായോടു പറഞ്ഞു. അയല്‍ക്കാര്‍ക്കെല്ലാം വളരെ സന്തോഷമായി. ഇനി മുതല്‍ നൊയമ്പു കാലത്ത് ഇറച്ചി വേവുന്ന ഗന്ധം അയാളുടെ വീട്ടില്‍ നിന്നും വരില്ലല്ലോ..അവര്‍ ആശ്വസിച്ചു.
വെള്ളിയാഴ്ച്ച വീണ്ടും ആഗതമായി. അന്നും പതിവുപോലെ തന്തൂരിയുടെയും കിബാബിന്റെയും മണം അയല്പക്കങ്ങളിലേക്കു വ്യാപിക്കുന്നത് അയല്‍ക്കാര്‍ക്ക് അനുഭവപ്പെട്ടു. സാന്ദായുടെ ഭവനത്തില്‍നിന്നുമാണ് ഇതു വരുന്നതെന്ന് മനസ്സിലാക്കിയ അവര്‍ക്ക് വേവലാതിയായി. ആള്‍ക്കാരെല്ലാം കൂടി അച്ചനേയും കൂട്ടി അയാളെ കാണുവാനായി പുറപ്പെട്ടു. വീടിന്റെ പിന്‍ഭാഗത്തു ചെന്ന അവര്‍ കണ്ട കാഴ്ച്ച ആര്‍ക്കും വിശ്വസിക്കാനായില്ല. ഗ്രില്ലില്‍ കിബാബും തന്തൂരിയും വേവുന്നു. സാന്ദാ ഒരു കുപ്പിയില്‍ വിശുദ്ധജലം അവയില്‍ തളിക്കുന്നുണ്ടായിരുന്നു. “ ചിക്കനേ..മട്ടനേ..നിങ്ങള്‍ ചിക്കനും മട്ടനുമായി ജനിച്ചു..ചിക്കനും മട്ടനുമായി വളര്‍ന്നു..എന്നാല്‍ ഇപ്പോള്‍ മുതല്‍ നിങ്ങള്‍ തക്കാളിയും ഉരുളന്‍ കിഴങ്ങുമായി മാറിയിരിക്കുന്നു..” സാന്ദാ ഉരുവിട്ടു. എന്നിട്ട് അയാള്‍ കിബാബും തന്തൂരിയും സ്വാദോടെ കഴിക്കുവാന്‍ തുടങ്ങി!


hahaa… thats a wonderfull story.
haha. ugran katha
[...] When the same group go abroad, they wont do it there. It is simply because the rules and …Jamesbright à´¸à´à´¨à
Leave a comment!
അനുഭവം »
“ബൂലോക ഉല്‍പ്പത്തി”
ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …
കഥ »
പിശാചിന്റെ നമ്പര്‍
ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാനയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാന്‍ മൂന്നു …
കവിത »
ചൂണ്ട
ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!
വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!
പലവക »
സ്വൈന്‍ ഫ്ലൂ മാസ്ക്കുകള്‍
രസകരങ്ങളായ ചില സ്വൈന്‍ ഫ്ലൂ മാസ്കുകള്‍.
വാര്‍ത്ത »
ലോഹിതദാസിന് ആദരാജ്ഞലികള്‍
അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. …
വിജ്ഞാനം »
സ്റ്റിഗ്മ/Stigma
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്പ്പിക്കുന്നതായും …
Recent Posts
Tags
അക്ഷരങ്ങള്‍ അനുഭവം അപ്പൂപ്പന് അമ്മൂമ്മ ആരോഗ്യം ആലിപ്പഴം ഇന്‍ഡ്യ ഇലക്ഷന് ഉറക്കം ഐ.പി.എല്‍ ഓര്‍മ്മ കടല്‍ കഥ കവിത കുട്ടികള്‍ ക്രിക്കറ്റ് ചന്ദ്രന് ചിത്രം ജീവിതം ടെലി ഫിലിം ട്വിറ്റര്‍ തന്ത്രം തിരക്കഥ നഷ്ടം നാട് പഴയ നഗരം പ്രതീക്ഷ മനസ്സ് മന്ത്രി മരം മഴ മുണ്ടന്‍ മൌനം രാജകുമാരി രാത്രി വാര്‍ത്ത വിധി വിനോദം വിഷാദരോഗം വീട് ശോകം സി.ഐ.ഡി സ്നേഹം സ്മരണ സ്വപ്നംArchive
Blogroll