മഞ്ഞുപോലെ ഒരു സ്വപ്നം 4
സീന്‍ 8
അഭിലാഷിന്റെ മുറി
അഭിലാഷ്, നിക്കൊള
രാത്രി
അഭിലാഷ് മുറിയില്‍ കട്ടിലില്‍ കിടക്കുന്നു.
കോളേജില്‍ വച്ചെടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോ കയ്യില്‍.
അഭിലാഷിന്റെ കണ്ണുകള്‍ നിക്കൊളയിലാണ്.
scene fading.
നിക്കൊള അഭിലാഷിന്റെ മുറിയില്‍. അഭിലാഷ് കിടന്നുറങ്ങുന്നു.
അവള്‍ കട്ടിലില്‍ വന്നിരിക്കുന്നു.
അവളവന്റെ നെറ്റിയില്‍ സ്പര്‍ശിക്കുന്നു.
അവന്‍ കണ്ണുതുരന്ന് അവളെ അത്ഭുതത്തോടെ നോക്കുന്നു.
അവളാകട്ടേ സ്നേഹപൂര്‍വ്വം ചിരിക്കുന്നു.
അവന്‍ എന്തോ പറയുവാനായി തുടങ്ങിയപ്പോഴേക്കും വേണ്ട എന്നയര്‍ത്ഥത്തില്‍
അവന്റെ ചുണ്ടുകളെ തന്റെ ചൂണ്ടുവിരല്‍ കൊണ്ട് അമര്‍ത്തുന്നു.
അവനവളെ ആലിംഗനം ചെയ്യുവാനായി കൈകള്‍ നീട്ടുന്നു.
അവള്‍ സ്നേഹപൂര്‍വ്വം ആ കൈകളെ മാറ്റിയിട്ട് കട്ടിലില്‍ നിന്നും
എഴുന്നേല്‍ക്കുന്നു എന്നിട്ട് കതകിനടുത്തേക്ക് നടക്കുന്നു.
അഭിലാഷ് നിസ്സഹായനായി കട്ടിലില്‍ത്തന്നെ കിടക്കുന്നു.
അവള്‍ കൈകള്‍ വീശി യാത്ര പറഞ്ഞ് കതകുതുറന്ന്
മുറിക്കു പുറത്തേക്കു പോകുന്നു.
സീന്‍ 9
തോമസ്സിന്റെ വീട്.
പകല്‍
സന്തോഷ്, മനു, ചേതന, സെറ്റപ്പ്
എല്ലാവരും കൂറെ ഫോട്ടോകള്‍ കാണുന്നു.
സന്തോഷ്:“ഫോട്ടോയെല്ലാം അടിപൊളി ആയിട്ടുണ്ട്..”
ചേതന:“അഭിലാഷ് ഇത്രനല്ല ഫോട്ടോകളെടുക്കുമെന്നെനിക്കറിയില്ലായിരുന്നു..!”
മനു താനൊറ്റയ്ക്കുള്ള ഒരു ഫോട്ടോ എടുത്തുവച്ചു നോക്കുന്നു.
മനു:“ഞാന്‍ നല്ല ഗ്ലാമറായിട്ടുണ്ടല്ലേ…? ഇതിന്റെ ഒരഞ്ചാറു കോപ്പി എനിക്കു വേണ്ടി വരും..!”
ചേതന: “അഞ്ചാറു കോപ്പി എന്തിനാവുമോ എന്തോ..?”
സന്തോഷ്:“ആറു മതിയാവുമോ മനൂ..നാട്ടിലുള്ള പെണ്ണുങ്ങള്‍ക്കു മൊത്തം കൊടുക്കാന്‍ വേണ്ടേ..?”
ചേതന:“നിക്കൊളയുടെ ഫോട്ടോ നന്നായിരിക്കുന്നു..”
മനു:“നോക്കട്ടേ..”
സന്തോഷ് അവിടെക്കിടന്ന ഒരു ഇംഗ്ലീഷ് നോവലെടുത്തു മറിച്ചു നോക്കുന്നു. അതില്‍ നിക്കൊളയുടെ
ഒരു ഒറ്റയ്ക്കുള്ള ഫോട്ടോ കാണുന്നു. അത്ഭുതത്തോടെ ആഫോട്ടോ തിരിച്ചു നോക്കുന്നു. അവിടെ
“ഐ ലവ് യു..ഫ്രം അഭിലാഷ്” എന്നെഴുതിയിരിക്കുന്നതുകണ്ട് വീണ്ടും അന്തം വിടുന്നു.
മാറ്റാരും ഇതു കണ്ടില്ലെന്നുറപ്പുവരുത്തി ഫോട്ടൊ പതിയെ വീണ്ടും പുസ്തകത്തില്‍ത്തന്നെ വയ്ക്കുന്നു.
സന്തോഷ്:‘മതി.. മതി..അഭിലാഷില്ലാത്ത അവസരത്തില്‍ അവന്റെ സാധനങ്ങളെടുക്കുന്നതത്ര ശരിയുള്ള കാര്യമല്ല..!”
ചേതന:“സന്തോഷല്ലേ അഭിലാഷിന്റെ നോവലെടുത്തു കയ്യില്‍ വച്ചിരിക്കുന്നത്..ഞാനിന്നലെ
അതു വായിക്കുവാനായി ചോദിച്ചതായിരുന്നു..”
സന്തോഷ്:“അതു ശരിയാ..ഞാനതങ്ങു തിരികെ വച്ചാല്‍ പോരെ..?”
മനു:“എല്ലാവരും എന്റെ മുറിയില്‍ വാ..ഞാനൊരു കാര്യം കാണിച്ചു തരാം..”
സന്തോഷ്;‘അയ്യോ.. ഇന്നു നമുക്ക് ഷോപ്പിംഗിനു പൊകണ്ട ദിവസമല്ലേ..?”
സെറ്റപ്;“അതേയതേ..ചിക്കനും സ്മാളുമെല്ലാം തീര്‍ന്നിരിക്കുകയാ.. നമുക്ക് മനുഷ്യന്മാരുടെ മുഖത്തു നോക്കണമെല്ലോ?
ചേതന:“എന്തോ..എനിക്കൊന്നും മനസ്സിലായില്ല..ആരുടെ മുഖത്തു നോക്കുന്ന കാര്യമാണോ ആവോ..!”
സെറ്റപ്പ്:“നിനക്കു മനസ്സിലായില്ലെങ്കില്‍ ഞാന്‍ പറഞ്ഞു തരാം..മോളേ..ഒരു സ്മാളടിക്കാതെ എങ്ങിനെയാ ഈ മനുഷ്യന്മാരുടെ മുഖത്തൊക്കെ
എനിക്കു നോക്കാന്‍ പറ്റുന്നെ..?’
മനു:‘ അതു ശരിയാ..എന്നാല്‍പ്പിന്നെ നമുക്കുഷോപ്പിംഗിനു പോകാം..അല്ലേ സന്തോഷേ..?”
സന്തോഷ് ആ നോവല്‍ തിരികെ മേശപ്പുറത്തു വയ്ക്കുന്നു.
എല്ലാവരും പുറത്തേക്കു പോകുന്നു.
സീന്‍ 10
ഔട്ട് ഡോര്
അഭിലാഷ്, നിക്കോള
Abhilas and nicola are sitting in a park. An air of intimacy surrounding them.
Nicola:”Abhi…”
Abhilash:”hmm…”
Nicola:”Do you remember that day we met for the first time..?”
Abhilash:”No I am very sorry.. I can’t remember..!”
Nicola:” I met you in my dream…!”
Abhilash:”In your dream..! Are you kidding..?”
Nicola:”No.. I am telling you the truth..!”
Abhilash:”How can it be true…? Do ever people meet in their dreams..?”
Nicola:” Yes ..they do.. If the minds gets int bonding, what is the need for the body?”
Abhilash looking at Nicola with a strange look.
Nicola:” That evening… I was coming from the temple..”
Abhilash appears to be thinking.
Abhilash:”Tell me…. then..?”
Nicola:”Then you gave those lovely flowers…!”
Abhilash:”I think I am remembering something now…Then what happened..?”
Nicola:”Then you told me that you love me…”
Abhilash:” Yeah..That is very true…you know.. your face turned red when I told you that..
I really wanted you to be mine that day..”
Nicola:” Never mind..thank God we are together now..! I can promise you one thing…
I will be your’s..always..always in this life…!”



Leave a comment!