മഞ്ഞുപോലെ ഒരു സ്വപ്നം.
അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ വരുന്നത്. ആദ്യമായാണ് അഭിലാഷ് ലണ്ടനില്‍ വരുന്നത്. ഇനി വായിക്കുക.
സീന് 1
പകല്‍
തോമസ്സിന്റെ വീട്
സന്തോഷ്, അഭിലാഷ്
സന്തോഷും അഭിലാഷും തോമസ്സിന്റെ വീടിനുമുമ്പില്‍ കാറില്‍ വന്നിറങ്ങുന്നു. രണ്ടുപേരും ലഗ്ഗേജുകളെടുത്ത്
പുറത്തു വയ്ക്കുന്നു. അഭിലാഷ് ചുറ്റുപാടും നോക്കുന്നു.
സന്തോഷ്:“അക്കാണുന്നതാണ് നമ്മുടെ..അല്ല തോമസ്സങ്കിളിന്റെ വീട്.”
അഭിലാഷ്:“ഇതെന്താടാ ഇങ്ങിനെ..ഇവിടുത്തെ വീടുകളെല്ലാം ഇങ്ങിനെയാണോ..?”
സന്തോഷ്:“അതെ.. നിനക്കെങ്ങിനെ..ഇഷ്ടമായോ?”
അഭിലാഷ്:“കണ്ടിട്ട് കുഴപ്പമില്ല..”
സന്തോഷ്:“വാ.. നമുക്ക് ഐശ്വര്യമായി വീട്ടിലേക്ക് കയറാം..പിന്നെ ഞാന്‍ തോമസ്സുചേട്ടനെപ്പറ്റി പറഞ്ഞിരുന്നതെല്ലാം
നിനക്കോര്‍മ്മയുണ്ടെല്ലോ..പഴയ കോളേജു പ്രൊഫസ്സറാ..സൈക്കോളജി ആയിരുന്നു സബ്ജക്ട്..”
രണ്ടുപേരും വിട്ടിലേക്കു നടക്കുന്നു.
അഭിലാഷ്:“ എല്ലാം എനിക്കോര്‍മ്മയുണ്ട്..പുള്ളിക്കാരന്‍ ഇപ്പോള്‍ ഇവിടെയുണ്ടോ..?”
സന്തോഷ്:“പുള്ളിക്കാരന്‍ മാത്രമല്ല..എല്ലാവരും ഇവിടെ കാണണം..നിന്നെ നോക്കിയിരിക്കുകയായിരിക്കും അവരെല്ലാം..!”
സന്തോഷ് പോക്കറ്റില്‍ നിന്നും താക്കോലെടുത്ത് വീടു തുറക്കുന്നു.
രണ്ടുപേരും സ്വീകരണമുറിയില്‍ കയറുന്നു. അഭിലാഷ് മുറിയാകമാനം ശ്രദ്ധയോടെ നോക്കുന്നു.
അഭിലാഷ്:“ഇവിടെ ആരെയും കാണാനില്ലല്ലോ..!”
സന്തോഷ്:“എല്ലാവരും ചിലപ്പോള്‍ അവരവരുടെ മുറികളില്‍ ആയിരിക്കും. നമുക്കൊരു കാര്യം ചെയ്യാം..
ഇതെല്ലാം കൊണ്ടു മുറിയില്‍ വച്ചിട്ട് താഴേക്കു വരാം..”
അഭിലഷ്:“ശരി..”
രണ്ടു പേരും സാധനങ്ങളുമായി മുറിയിലേക്കു പോകുന്നു.
സീന്‍ 2
പകല്‍
ഒരു തെരുവ്
ചേതന, മനു,സെറ്റപ്പ്
മൂന്നുപേരും കുറെ സാധനങ്ങളുമായി റോഡിലൂടെ നടന്നുവരുന്നു.
മനു:“എടീ ഇന്നു നിന്റെ കുക്കിംഗാണു കേട്ടോ..!”
ചേതന:“സമ്മതിച്ചു..പക്ഷേ പാത്രം കഴുകലെല്ലാം നിന്റെ പണിയായിരിക്കും..!”
മനു:“അതൊന്നും ഇവിടെ നടക്കില്ല..നിനക്കുവല്ല ലീഗല്‍ അഡ്വൈസും വേണമെങ്കില്‍ ഞാന്‍ തരാം..!”
ചേതന:“എന്തു ലീഗല്‍ അഡ്വൈസ്..?”
മനു:“അതായത് എങ്ങിനെ നിനക്ക് സ്വാദിഷ്ടമായി കുക്കു ചെയ്യാം എന്നതിനെക്കുറിച്ച്..!”
ചേതന:“അതിന്റെ ആവശ്യം എന്തായാലും എനിക്കുണ്ടാകുമെന്നു തോന്നുന്നില്ല…!”
സെറ്റപ്പ്:“ആദ്യമേ രണ്ടു സ്മാളു വിട്ടുകഴിഞ്ഞാല്‍പ്പിന്നെ ഏത് സെറ്റപ്പിനും ഞാന്‍ റെഡി…”‘
ബാഗിലിരിക്കുന്ന കുപ്പിയെടുത്ത് ഒന്നുകൂടെ അതവിടെത്ത്ന്നെയുണ്ടെന്നുറപ്പുവരുത്തുന്നു.
സെറ്റപ്പ്
കുപ്പിയോടായി)“ഇന്നാളത്തെക്കണക്ക് താഴെയൊന്നും വീണു പൊട്ടിയേക്കല്ലേ എന്റെ മോനേ..”
ചേതന:“എന്റെ പൊന്നു സെറ്റപ്പുചെട്ടാ ഈ സ്മാളടി കണ്ടുപിടിച്ചില്ലായിരുന്നുവെങ്കില്‍ എന്തു സംഭവിക്കുമായിരുന്നു..?”
സെറ്റപ്പ്:“അതൊരു സൂപ്പര്‍ ചോദ്യമാ മോളേ..(ആലോചിക്കുന്നു) ങ്ഹാ..എന്നാപ്പിന്നെ ഞാനീ പണിയൊക്കെ നിറുത്തി വല്ല
കപ്യാരു പണിക്കോ മറ്റോ പോയേനെ…!”
മനു:“കലക്കിയെട സെറ്റപ്പേ.. നിനക്കു കുമ്പസാരക്കൂട്ടില്‍ച്ചെന്നു പറയാനായി നാളെ എന്റ വക ഒരു കുപ്പി വേറെ..!”
എല്ലാവരും ചിരിക്കുന്നു.
മനുവിന്റെ ഫോണ്‍ ശബ്ദിക്കുന്നു. മനു ഫോണില്‍.
മനു:“ ഹലോ സന്തോഷ്..നിങ്ങളെത്തിയോ…ഓക്കെ..ഞങ്ങളിപ്പം അങ്ങെത്തും..ചേതനയും സെറ്റപ്പും
എന്റെ കൂടെത്തന്നെയുണ്ട്..ശരിയെടാ..ഓകെ..ബൈ..(ഫോണ്‍ കട്ടു ചെയ്യുന്നു) അവരെത്തി കേട്ടോ..”
സെറ്റപ്പ്:“എന്നാ വേഗം വാ..അവരെത്തിയെങ്കില്‍..ഇവിടെ എല്ലാ സെറ്റപ്പും റെഡീ…!’
മൂന്നുപേരും വേഗത്തില്‍ നടക്കുന്നു.
മഞ്ഞുപോലെ ഒരു സ്വപ്നം എന്ന ടെലിഫിലിമിന്റെ തിരക്കഥ ഇവിടെ ഇന്നുമുതല്‍ പ്രസിദ്ധീകരിക്കുന്നു.


ഇനിയുമുള്ള രംഗങ്ങള്‍ പോരട്ടേ. എന്നിട്ടഭിപ്രായം പറയാം.
വായിക്കുന്നുണ്ട്…
[...] അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ വരുന്നത്. ആദ്യമായാണ് അഭിലാഷ് ലണ്ടനില്‍ വരുന്നത്. അവന്‍ എല്ലാവാരെയും പരിചയപ്പെടുന്നു. ആദ്യഭാഗം ഇവിടെ വായിക്കുക. [...]
[...] അഭിലാഷ് എന്ന ചെറുപ്പക്കാരന്‍ ഇന്‍ഡ്യയില്‍ നിന്നും പഠിക്കുവാനായി ലണ്ടനില്‍ വരുന്നു. അവിടെയുള്ള തോമസ്സങ്കിള്‍ എന്ന മലയാളിയുടെ വീട്ടില്‍ അവന്‍ താമസിക്കുവാനായി എത്തുന്നു. അവിടെ വേറെയും വിദ്യാര്‍ത്ഥികള്‍ താമസിക്കുന്നുണ്ട്. എല്ലാവരും കേരളത്തില്‍ നിന്നും വന്നവര്‍. സന്തോഷ് അവരില്‍ ഒരാളാണ്. അഭിലാഷിന്റെ കളിക്കൂട്ടുകാരനാണ് സന്തോഷ്. അവന്‍ മുഖാന്തിരമാണ് അഭിലാഷ് ആ വീട്ടില്‍ വരുന്നത്. ആദ്യമായാണ് അഭിലാഷ് ലണ്ടനില്‍ വരുന്നത്. അവന്‍ എല്ലാവാരെയും പരിചയപ്പെടുന്നു. ആദ്യഭാഗം ഇവിടെ വായിക്കുക. [...]
Leave a comment!
അനുഭവം »
“ബൂലോക ഉല്‍പ്പത്തി”
ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …
കഥ »
പിശാചിന്റെ നമ്പര്‍
ഇന്നലെ വീണ്ടും ഞാനയാളെപ്പറ്റി ഓര്‍ത്തു. എല്ലാ മഞ്ഞുകാലങ്ങളിലും എന്റെ ഓര്‍മ്മകളില്‍ അയാളെത്തും. ഏതാണ്ട് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതുപോലെ മഞ്ഞു പെയ്യുന്ന ഒരു ഞായറാഴ്ചയിലെ പ്രാഭാതത്തില്‍ ചെസ്റ്റര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഞാനയാളെ ആദ്യമായി കാണുന്നത്. കനത്ത മഞ്ഞുവീഴ്ച കാരണം ട്രെയിനുകള്‍ വൈകിയായിരുന്നു അന്ന് ഓടിക്കൊണ്ടിരുന്നത്. എനിക്കു പോകുവാനുള്ള ട്രെയിന്‍ വരുവാന്‍ മൂന്നു …
കവിത »
ചൂണ്ട
ജീവിതപ്പുഴ നിറഞ്ഞൊഴുകി.
അയാളുടെ ചൂണ്ടയിലന്നും
ദുഃഖങ്ങള്‍ മാത്രം
പതിവുപോലെ കുടുങ്ങി!
വിശന്നു വലഞ്ഞിരുന്ന
ഭാര്യയും കുഞ്ഞുങ്ങളും
അതു കറിവെച്ചു തിന്നു!
അയാളിരുന്ന് കരഞ്ഞു!
പലവക »
സ്വൈന്‍ ഫ്ലൂ മാസ്ക്കുകള്‍
രസകരങ്ങളായ ചില സ്വൈന്‍ ഫ്ലൂ മാസ്കുകള്‍.
വാര്‍ത്ത »
ലോഹിതദാസിന് ആദരാജ്ഞലികള്‍
അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. …
വിജ്ഞാനം »
സ്റ്റിഗ്മ/Stigma
സ്റ്റിഗ്മ എന്നതിനെ മലയാളത്തില്‍ വേര്‍തിരിച്ചുകാണുക എന്നു വേണമെങ്കില്‍ പറയാം. ഇന്ന് ഈ പദം ഇംഗ്ലീഷില്‍ ഉപയോഗിക്കുന്നുവെങ്കിലും ഇതിന്റെ ഉല്പത്തി ഗ്രീക്കു ഭാഷയില്‍ നിന്നുമാണ്. എന്താണ് ഈ പദം കൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ജീവിതത്തില്‍ നാമെല്ലാം ചിലരെയെങ്കിലും വേര്‍തിരിച്ചുകാണുക പതിവാണ്. അവര്‍ക്ക് നാം ചിലപ്പോള്‍ മാനസികമായും ശാരീരികമായും ഒരുതരം വിലക്കു കല്പ്പിക്കുന്നതായും …
Recent Posts
Tags
അക്ഷരങ്ങള്‍ അനുഭവം അപ്പൂപ്പന് അമ്മൂമ്മ ആരോഗ്യം ആലിപ്പഴം ഇന്‍ഡ്യ ഇലക്ഷന് ഉറക്കം ഐ.പി.എല്‍ ഓര്‍മ്മ കടല്‍ കഥ കവിത കുട്ടികള്‍ ക്രിക്കറ്റ് ചന്ദ്രന് ചിത്രം ജീവിതം ടെലി ഫിലിം ട്വിറ്റര്‍ തന്ത്രം തിരക്കഥ നഷ്ടം നാട് പഴയ നഗരം പ്രതീക്ഷ മനസ്സ് മന്ത്രി മരം മഴ മുണ്ടന്‍ മൌനം രാജകുമാരി രാത്രി വാര്‍ത്ത വിധി വിനോദം വിഷാദരോഗം വീട് ശോകം സി.ഐ.ഡി സ്നേഹം സ്മരണ സ്വപ്നംArchive
Blogroll
Random Posts
Latest Video Post
Recent Comments
Most Commented
Most Popular