Articles in അനുഭവം
ദൈവം ബൂലോകത്തിനെ ഒരു കുന്നിന്റെ രൂപത്തില്‍ ഉണ്ടാക്കിയതിനു ശേഷം ഉറങ്ങുവാന്‍ പോയി.
പിറ്റേന്നു രാവിലെ ആ കുന്ന് മൊട്ടയാണെന്നു ദൈവം കണ്ടു..!
അവിടെ ഏകാന്തതയും വിരഹവും വിളയാന്‍ പോകുന്നുവെന്നു മനസ്സിലാക്കിയ ദൈവം അഞ്ജലി ഓള്‍ഡ് ലിപി, യൂണി കോഡ്,
വരമൊഴി, ഇളമൊഴി തുടങ്ങിയ മാരികളെയും മന്ത്രങ്ങളെയും ആ കുന്നിലേക്ക് അഴിച്ചുവിട്ടു..!
എന്നിട്ട് വീണ്ടും ദൈവം …
ഇതൊരു കൊലപാതകത്തിന്റെ കഥയല്ല. ഏതാണ്ട് ഇരുപതു വര്‍ഷത്തിനു മുമ്പ് ഓണക്കാലത്തു നടന്ന ഒരു സംഭവം ഈ അവസരത്തില്‍ എഴുതുന്നു എന്നു മാത്രം. ഞങ്ങളുടെ നാടായ പൂയപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലാണ് ഇതു നടന്നത്. ഹോസ്റ്റലില്‍ നിന്നും ഞാന്‍ പതിവുപോലെ ഓണത്തിനു വീട്ടിലെത്തി. എല്ലാ വര്‍ഷവും എന്തെങ്കിലും ഓണപ്പരിപാടി ആരെങ്കിലും നടത്തും. ഓണസദ്യയുണ്ടു കഴിഞ്ഞ …
പേരില്ലാത്ത ഒരു നഗരം. അവിടെ മാന്ദ്യത, അതായത് സാമ്പത്തിക മാന്ദ്യം ഒരു മൂടല്‍ മഞ്ഞുപോലെ മൂടിയിരുന്നു. ആരിലും ഒരുത്സാഹവും പ്രകടമായിരുന്നില്ല. ആളുകള്‍ പുകയില ചുരുട്ടി വലിച്ചും വിലകുറഞ്ഞ മദ്യം മരുന്നുപോലെ കഴിച്ചും ദിവസങ്ങള്‍ കഴിച്ചു കൂട്ടി. “മാന്ദ്യകാലത്ത് മന്താണ് മരുന്നിലും ഭേദം..” ചില മാന്ദ്യകാല ബ്ലോഗുകളില്‍ വന്ന പോസ്റ്റുകളുടെ …
1994 മാര്‍ച്ച് 23 ന് ഒരു ഫോറന്‍സിക് ഡോക്ടര്‍, ഡൊണാള്‍ഡ് ഓപ്പസ് എന്ന ചെറുപ്പക്കാരന്റെ ശവശരീരം പരിശോധിച്ചു. തലയിലൂടെ തുളച്ചു കയറിയ ഒരു വെടിയുണ്ടയായിരുന്നു ഓപ്പസിന്റെ മരണത്തിനു കാരണം. മിസ്റ്റര്‍ ഓപ്പസ് ആത്മഹത്യ ചെയ്യുവാനായി ഒരു പത്തു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയിരുന്നു. ഒരു മരണക്കുറിപ്പും ചാടുന്നതിനു …
How to get your blog listed in the Chintha Blogroll?
എങ്ങിനെ ഒരു മലയാളം ബ്ലോഗ് ചിന്തയില്‍ ലിസ്റ്റു ചെയ്യാം? ഇത് ഞാന്‍ എന്നോട്തന്നെ ചോദിച്ച ഒരു ചോദ്യമാണ്. 2005 ല്‍ ആദ്യമായി ഞാന്‍ ഇംഗ്ലീഷിലായിരുന്നു ബ്ലോഗാന്‍ തുടങ്ങിയത്. അന്നൊക്കെ മലയാളം ബ്ലോഗുകള്‍ കണ്ടിരുന്നുവെങ്കിലും മലയാളം ബ്ലോഗിലെഴുതാനും വേണ്ടിയുള്ള വിവരം എനിക്കില്ലായിരുന്നു. പിന്നീട് ഒരു …
രണ്ടു ചെങ്ങാതിമാര്‍ ഒരു വൈകുന്നേരം വളരെ തിരക്കുള്ള ഒരു നഗരത്തിലൂടെ മൂക്കറ്റം മദ്യപിച്ചിട്ട് നടന്നുപോകുകയായിരുന്നു. അതിലൊരാള്‍ക്ക് ഉടനേ ഒരു വല്ലാത്ത പൂതി. ഈ ജനത്തിനെ ഒന്നഭിസംബോധന ചെയ്താലോ..? എന്തായാലും ചെയ്തേക്കാം..അയാള്‍ തീര്‍ച്ചയാക്കി. താമസിയാതെ തന്നെ അടുത്തുകണ്ട ഇലക്ട്രിക് പോസ്റ്റില്‍ വലിഞ്ഞു കയറി ആ ചെങ്ങാതി ജനത്തിനോടു സംസാരിക്കാന്‍ തുടങ്ങി. …
മുനിസ്വാമിയെന്ന തമിഴ് നാട്ടില്‍ നിന്നും വന്ന ഭിക്ഷക്കാരന്‍ തന്റെ അന്നത്തെ കളക്ഷന്‍ എണ്ണി നോക്കി.
നൂറ്റി അറുപത്തിയഞ്ചു രൂപാ ഇരുപത്തിയഞ്ചു പൈസ!
‘കൊളപ്പം ഇല്ലൈ..’
പണ്ട് വളരെ കുറച്ച് കാശേ കിട്ടുമായിരുന്നുള്ളു. ഇന്ന് കാലം മാറിയില്ലേ…!
“ഇന്ത മാതിരി കാശു കെടച്ചാല്‍ എനക്ക് എന്‍ ഊരില്‍ ശീഘ്രമാ ഒരു വീടു വാങ്കലാം..!”
മുനിസ്വാമിയുടെ ചിന്തകള്‍ക്ക് ചീറകുവയ്ക്കുകയായിരുന്നില്ല, …
ഇന്ന് ഏറ്റവും പ്രാധാന്യമുള്ള ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റാണല്ലോ ട്വിറ്റര്‍. അതൊരു ജ്വരമായിലോകമെമ്പാടും പടര്‍ന്നു പിടിച്ചിരിക്കയാണ്. ലോകത്തിലെന്തു വാര്‍ത്തകളുണ്ടായാലും അത് നമ്മുടെ പ്രധാന വാര്‍ത്താ മാധ്യമങ്ങളില്‍ വരുന്നതിനുമുമ്പ് ഇന്ന് ട്വിറ്ററില്‍ വായിക്കാന്‍ പറ്റുമെന്ന സ്ഥിതിയായിരിക്കുന്നു. നമ്മുടെ സെലിബ്രിറ്റികള്‍ക്കെല്ലാം ഇന്നു ട്വിറ്റര്‍ അക്കൌണ്ടുണ്ട്. എന്തിന്, പ്രസിഡന്റ് ഒബാമ ട്വിറ്ററില്‍ …

