Articles in വാര്‍ത്ത
അന്തരിച്ച ലോഹിത ദാസിന് ആദരാജ്ഞലികള്‍. നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട അദ്ദേഹം ഉടന്‍ തന്നെ മരിച്ചു. മലയാള സിനിമക്ക് ഇത് തീരാ നഷ്ടം. ചലച്ചിത്രകാരനായ ഇദ്ദേഹം നമുക്ക് മറക്കാനാവത്ത സിനിമകള്‍ സംഭാവാന്ന ചെയ്തു. കെ.പി.ഏ.സി നാടകങ്ങളിലൂടെ ആദ്യമായി നാടക രംഗത്തു വന്നു. സിബി മലയിലാണ് സിനിമയിലേക്കു കൊണ്ടു വന്നത്. …
പോപ്പ് സംഗീത മാന്ത്രികനായ മൈക്കിള്‍ ജാക്സ്ണ്‍ അന്തരിച്ചു. ലോസ് ആഞ്ചലസില്‍ വച്ചായിരുന്നു അന്ത്യം. ജാക്സണ് കാര്‍ഡിയാക് അറസ്റ്റായിരുന്നുവെന്ന് കരുതുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ബോധം ഉണ്ടായിരുന്നില്ല. മരണം സ്ഥിരീകരിച്ചു. ആരാധകര്‍ക്ക് ഇത് താങ്ങാനാവാത്ത നഷ്ടം. അദ്ദേഹത്തിന് ആദരാഞ്ജലികള്‍.
അമ്പതു വയസ്സു മാത്രമേ അദ്ദേഹത്തിനു പ്രായമുണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പൊതുവേ ദുരൂഹങ്ങളായിരുന്നുവല്ലൊ. അദ്ദേഹത്തിന്റെ …
ലോകത്തെമ്പാടും കോടിക്കണക്കിന് അരാധകരുള്ള ബുദ്ധദേവനും ഇപ്പോള്‍ കഷ്ടകാലം. ചെരുപ്പു കടയില്‍ ചെരുപ്പും കഴുത്തില്‍ തൂക്കി നിലകൊള്ളേണ്ടുന്ന ഗതികേടാണ് അദ്ദേഹത്തിനു വന്നിരിക്കുന്നത്! ജനീവയിലുള്ള “ആന്‍ ഫൊണ്ടൈന്‍” എന്ന ഡിസൈനര്‍ ചെരുപ്പു കടയിലാണ് ചെരുപ്പുകള്‍ തൂക്കിയിടാനായി ബുദ്ധദേവന്റെ പ്രതിമ ഉപയോഗിച്ചിരിക്കുന്നത്. പാറ്റ്നയില്‍ നിന്നും വിനോദസഞ്ചാരത്തിനായി പോയ ഒരു കുടുംബമാണ് ഇത് എല്ലാവരുടെയും …
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ ജയിച്ചതിനു പിന്നാലെ നമ്മുടെ കളിക്കാര്‍ക്ക് ഇനി മുതല്‍ പുതിയ ജോലികള്‍ തരപ്പെടുന്നതാണ്. പെണ്‍ വേഷം കെട്ടി വനിതാ ക്രിക്കറ്റു മത്സരങ്ങളിലില്‍ കളിക്കാനിറങ്ങും എന്ന വാര്‍ത്തകള്‍ ധോണിയും സംഘവും നിഷേധിച്ചു. ഈ കളി തങ്ങള്‍ക്കു ചേര്‍ന്നതല്ലെന്ന് അവര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇംഗ്ലണ്ടിലെ കളികള്‍ക്കു മുമ്പായി പരിശീലനം വേണ്ടെന്നു …
ഇന്നലെ നടന്ന പാകിസ്ഥാന്റെ കളി ഒന്നു കാണേണ്ടതു തന്നെയായിരുന്നു. അവരുടെ സമയത്തിനൊത്തുയരുവാനുള്ള കഴിവ് അപാരം തന്നെ. കളിയിലുടനീളം അവര്‍ സംയമനം കാട്ടി. ഭീതി ലവലേശവുമില്ലാതെ സൌത്താഫ്രിക്കയെ അവര്‍ നേരിട്ടു. വിജയിക്കുകയും ചെയ്തു. പാകിസ്ഥാനികള്‍ക്ക് തീര്‍ച്ചയായും അഭിമാനിക്കാം. അനേകം ആഭ്യന്തര പ്രശ്നങ്ങളുള്ള ഈ രാജ്യത്തിന് ഇതെങ്ങിനെ കഴിഞ്ഞു? കളിക്കാര്‍ക്ക് വളരെയധികം കാശവിടെ കിട്ടുന്നില്ല. ഐ.പി.എല്ലില്‍ ഒരു പാകിസ്ഥാന്‍ കളിക്കാരനും ഈ വര്‍ഷം കളിച്ചതുമില്ല. …
ചില അപൂര്‍വ്വ ചിത്രങ്ങള്‍. പലതും പലരും കണ്ടിരിക്കുവാന്‍ സാധ്യതയുണ്ട്. ഇവ ഈ മെയിലിലൂടെ സര്‍ക്കുലേറ്റു ചെയ്യുന്നു. ഓരോ ചിത്രങ്ങളിലും ക്ലിക്കു ചെയ്ത് വലുതായി കാണാവുന്നതാണ്.
അങ്ങിനെ ഇന്നും നമ്മള്‍ തോറ്റ് കറുത്ത വര്‍ഗ്ഗക്കാര്‍, സായിപ്പന്മാര്‍ പിന്നെ ലോകത്തെ സകലമാന വര്‍ഗ്ഗക്കാരുടെയും മുമ്പില്‍ കവാത്തു മറക്കുവാന്‍ തങ്ങള്‍ക്കു മാത്രമേ കഴിയുകയുള്ളുവെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. ഇനി ചീനന്മാരുടെ മുന്നില്‍ മുട്ടുമടക്കുവാനായി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ധോണി പറയുകയുണ്ടായി. ആ നൂറായിരം ചരടു ജപിച്ചു കെട്ടിയവനും ഇംഗ്ലണ്ടിനെതിരെ കളിക്കുവാന്‍ …
ഇന്നു കൂടി തോറ്റാല്‍ ഇന്‍ഡ്യയുടെ കാര്യം കട്ടപ്പൊക. കഴിഞ്ഞ കളി കാണാന്‍ ഒരു വര്‍ക്ക് ഷോപ്പു പോലും മുഴുമിക്കാതെ ചെന്നിരുന്നു. പക്ഷേ എന്തു ചെയ്യാം! സായിപ്പിനെ കണ്ടു കവാത്തു മറന്നെന്നു കേട്ടിട്ടുണ്ടെങ്കിലും കറുപ്പനെ കണ്ടു കവാത്തു മറന്നവരുടെ രീതിയിലായിരുന്നു നമ്മുടെ ടീമിന്റെ കളി. ഇഷാന്ത് ശര്‍മ്മയെന്ന ആ ചെക്കന്‍ ഒരു …
മലയാള ബ്ലോഗ് രംഗത്ത്, അതായത് ബൂലോകത്ത് ബ്ലോഗുകള്‍ക്കു മാത്രമായി ഒരു ഫോറം എന്ന ആശയം ചില സഹ ബ്ലോഗറന്മാരാണ് ആദ്യം ഉന്നയിച്ചത്. എന്നാല്‍ അത് പിന്നീട് മറന്നുപോകപ്പെടുകയായിരുന്നു. എന്നാല്‍ ഈയിടെ അതു വീണ്ടും ഉയര്‍ന്നു വരികയും അങ്ങിനെ ഒരെണ്ണം രൂപപ്പെടുത്തുകയും ചെയ്ത വിവരം എല്ലാവരെയും അറിയിച്ചുകൊള്ളുന്നു. ബൂലോകം എന്നാണ് ഈ ഫോറത്തിന്റെ …
ഈ വര്‍ഷത്തെ ഐ.പി.എല്‍ സൌത്താഫ്രിക്കയില്‍ ഒരു ഹിറ്റായി മാറിയെന്നു വേണമെങ്കില്‍ പറയാം. മഴ ഒരു പരിധിവരെ കളിയെ ബാധിച്ചിരുന്നുവെങ്കിലും ഇപ്പോളവിടെ മാനം തെളിഞ്ഞിരിക്കുന്നു. മിക്കവാറുമുള്ള കളികളുടെയെല്ലാം ടിക്കറ്റുകള്‍ വിറ്റുതീരാറുണ്ടെന്നുള്ളത് വളരെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ്. സൌത്താഫ്രിക്കയില്‍ ഈ ടൂര്‍ണ്ണമെന്റ് ഇത്രകണ്ട് വിജയിക്കുമെന്ന് ആരും കരുത്തിയിട്ടുണ്ടാവില്ല. അവിടുത്തെ ജനങ്ങളിപ്പോള്‍ …

